പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊടക്കാട് കൊടുന്നോട് സ്വദേശി സനീഷ്(30) ആണ് മരിച്ചത്.
കൊടക്കാട് പെട്രോൾ പന്പിന് സമീപം ഇന്ന് രാവലെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






