തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പടിയൂർ പെടയൻകോട് കുണ്ടൻകുളക്കുമ വീട്ടിൽ സക്കറിയയെ (46) 15 വർഷം തടവിനും 1.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ 2024 സെപ്റ്റംബറിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
ഹൈക്കോടതി നിർദേശാനുസരണമാണ് കേസ് തളിപ്പറമ്പ് കോടതിയിലെത്തിയത്. 10-നകം വിധി പറയണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 2008 ഏപ്രിലായിരുന്നു സംഭവം. 12 വയസ്സ് മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കേസിൽ 12 പ്രതികളുണ്ടായിരുന്നു. 11 പ്രതികളെയും തലശ്ശേരി കോടതി ശിക്ഷിച്ചിരുന്നു.
Content: Accused gets 15 years in prison and fine for raping 12-year-old girl






