കോട്ടയം: നഗരസഭയില്‍ കോടികളുടെ പെന്ഷന് തട്ടിപ്പുനടത്തിയ കേസിലെ പ്രതി പിടിയില്‍. അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്.രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു.വ്യാജ രേഖകള്‍ ഉണ്ടാക്കി പെന്ഷന് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സിന് കൈമാറുകയായിരുന്നു.






