സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മകൾക്ക് നേരെ ആസിഡ് ആക്രമണം: പിതാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീ‌ർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സഹോദരന്റെ പത്തുവയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളായതിനാൽ ഭാര്യയും മകളും ഇയാളിൽ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ സഹോദരന്റെ വീട്ടിൽ ഇവർ എത്തിയെന്ന് അറിഞ്ഞ് അവിടെയെത്തിയ മനോജ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റബർ ഷീറ്റ് നിർമ്മിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് ഇയാൾ കുട്ടികൾക്കുനേരെ ഒഴിച്ചത്. പതിനേഴുകാരിയുടെ കൈകാലുകൾക്കും പത്തുവയസുകാരിക്ക് മുഖത്തടക്കവും പൊള്ളലുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.