Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലപ്പുഴ കോൺഗ്രസിൽ നടപടി; കുട്ടനാട്ടിൽ വിമത നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചൂടിലായ കേരളത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങളും നടപടികളും തുടരുന്നു. അമ്പലപ്പുഴയിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്കെതിരെ പ്രസ്താവന നൽകിയതിനും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെൻഡ് ചെയ്തു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ എന്നിവർ രാജിവച്ചു. സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


​അതേസമയം, മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണം സജീവമാക്കി. പാലക്കാട് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാറിനായി ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ മെഗാ റോഡ് ഷോ സംഘടിപ്പിച്ചു. സർക്കാരിനെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്ന് ഹരിപ്പാട് റോഡ് ഷോയ്ക്കിടെ രമേശ് ചെന്നിത്തല പറഞ്ഞു. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയും അരൂരിൽ ഷാനിമോൾ ഉസ്മാനും വോട്ടർമാരെ നേരിൽക്കണ്ട് പ്രചാരണം തുടരുകയാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer