ചെന്നൈ: ലഹരിമരുന്നു കേസില്‍ നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ ചോദ്യം ചെയ്തു വരികയാണ് പൊലീസ്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്.
എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. അതേസമയം കൂടുതല്‍ തെളിവെടുപ്പിനായി ശ്രീകാന്തിന്റെ രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.






