Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘വിൻ സി പറഞ്ഞതെല്ലാം ശെരിയാണ്’, ഷൈനിനെതിരെ ഗുരുതര ആരോപണവുമായി നടി അപർണ ജോണ്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി നടി അപർണ ജോൺസ്. ‘സൂത്രവാക്യം’ സിനിമ സെറ്റിൽവെച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപർണ ജോൺസ് വെളിപ്പെടുത്തി. നടി വിൻ സിയും താനും ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. വിൻ സിയുടെ ആരോപണം ശരിയാണ് എന്നും താര സംഘടനയ്ക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നും അപർണ പറഞ്ഞു.

വിന്‍ സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍ സി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റിൽ ചെല്ലുമ്പോൾ മുതൽ അബ്നോർമൽ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത് എന്നും അപർണ പറയുന്നു. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങൾ കൂടെ ജോലി ചെയ്ത ഒരു സഹപ്രവർത്തകയോട് പറഞ്ഞിരുന്നു. അതിൽ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികൾ നൽകാതിരുന്നത് എന്നും അപർണ പറയുന്നു.

”വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നു,” എന്നും നടി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix