കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്.
കേസിന്റെ വിധി പറയുന്ന തിയതി ഉടന്‍ അറിയിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത് പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
2017 ഫെബ്രുവരിയില്‍, കൊച്ചിയില്‍ വെച്ച് മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.
2017ല്‍ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് നടന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.



