Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുംബൈയിൽ നടി സഞ്ജിത ഉഗാലെയെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവം നടന്നത്. ജൂൺ 14-നാണ് സംഭവം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. മുംബൈ അച്ചോലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സഞ്ജിത, ‘കുങ്കും ഭാഗ്യ’ എന്ന സീരിയലിലൂടെയാണ് കൂടുതൽ പ്രശസ്തി നേടിയത്. ‘സജൻ ഘർ’, ‘ഡിൽവാലി ദുൽഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

വിക്കി കൗശൽ പ്രധാന വേഷത്തിൽ എത്തിയ ‘ഛാവ’ എന്ന ചിത്രത്തിലും സഞ്ജിത അഭിനയിച്ചിട്ടുണ്ട്. താരാബായി എന്ന കഥാപാത്രമായിരുന്നു അവർ അവതരിപ്പിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇൻസ്റ്റാഗ്രാമിൽ അവർ ഒരു റീൽ വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ അവർ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതായി കാണപ്പെട്ടിരുന്നു. സഹപ്രവർത്തകരും ആരാധകരും അനുശോചനം അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Advertisement
WhiteswanTV Footer