Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡോ. KJ റീനയെ മാറ്റിയത് സ്വാഗതാർഹം; ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ഡോ. റീന ഉത്തരവാദിത്വബോധമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭാ സമിതിയുടെ നിർദേശങ്ങൾ പോലും അവഗണിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഡോ. റീന മന്ത്രിയെ ബഹുമാനിച്ചില്ലെന്ന ആരോഗ്യമന്ത്രിയുടെ വിമർശനം ശരിയായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, ആരോഗ്യവകുപ്പ് ഡയറക്ടറെ ചൊല്ലിയ വിവാദത്തിൽ മന്ത്രിക്ക് വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ഡോ. വി. മീനാക്ഷിക്കാണ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതല കൈമാറിയത്. ഡോ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അതൃപ്തിയാണ് ഡോ. റീനയുടെ സ്ഥാനമാറ്റത്തിന് പിന്നിലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ ഡോ. റീന അവധിയെടുത്തത് മന്ത്രിയെ അസ്വസ്ഥനാക്കിയിരുന്നു. കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്.

Advertisement
WhiteswanTV Footer