കൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികളെ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കി രംഗത്തെത്തിക്കുകയാണ് പാർട്ടി.
എറ്റുമാനൂരിൽ നടി വീണ നായർ സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായർ സ്ഥാനാർത്ഥിയാകും.
തൃപ്പൂണിത്തുറയിലെ ജനങ്ങളോടൊപ്പം പ്രവർത്തിക്കാനാവുന്നത് സന്തോഷകരമാണെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമുണ്ടെന്നും അഞ്ജലി നായർ പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയാണ് ട്വന്റി 20യുടെ സ്ഥാനാർത്ഥി.






