Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ : എം.കെ. മുനീർ മത്സരത്തിനില്ല, കെ.എം. ഷാജി വേങ്ങരയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും.

​പ്രഖ്യാപിച്ച പട്ടിക പ്രകാരം മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫും കാസർകോട് കല്ലിട്ര മായിൻ ഹാജിയും അഴീക്കോട് കരീം ചേലേരിയും ജനവിധി തേടും. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും കുന്നമംഗലത്ത് എം.എ റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ പി.കെ ഫിറോസും തിരുവമ്പാടിയിൽ സി.കെ കാസിമും സ്ഥാനാർഥികളാകും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ ടി.പി അഷ്‌റഫലിയും ഏറനാട് പി.കെ ബഷീറും മഞ്ചേരിയിൽ എം.റഹ്‌മത്തുള്ളയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും മങ്കടയിൽ മഞ്ഞളാംകുഴി അലിയും വള്ളിക്കുന്നിൽ ടി.വി ഇബ്രാഹിമും തിരൂരങ്ങാടിയിൽ പി.എം.എ സമീറും താനൂരിൽ പി.കെ.നവാസും തിരൂരിൽ കുറുക്കോളി മൊയ്തൂനും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മത്സരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എൻ ഷംസുദീനും തൃശൂരിലെ ഗുരുവായൂരിൽ സി.എച്ച് റഷീദും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വി.ഇ അബ്ദുൾ ഗഫൂറുമാണ് സ്ഥാനാർഥികൾ.

​നിലവിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും തമ്മിലോ കോങ്ങാടും ചേലക്കരയും തമ്മിലോ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനമായാൽ ഉടൻ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും.

​പ്രഖ്യാപിച്ച പട്ടിക പ്രകാരം മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫും കാസർകോട് കല്ലിട്ര മായിൻ ഹാജിയും അഴീക്കോട് കരീം ചേലേരിയും ജനവിധി തേടും. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും കുന്നമംഗലത്ത് എം.എ റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ പി.കെ ഫിറോസും തിരുവമ്പാടിയിൽ സി.കെ കാസിമും സ്ഥാനാർഥികളാകും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ ടി.പി അഷ്‌റഫലിയും ഏറനാട് പി.കെ ബഷീറും മഞ്ചേരിയിൽ എം.റഹ്‌മത്തുള്ളയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും മങ്കടയിൽ മഞ്ഞളാംകുഴി അലിയും വള്ളിക്കുന്നിൽ ടി.വി ഇബ്രാഹിമും തിരൂരങ്ങാടിയിൽ പി.എം.എ സമീറും താനൂരിൽ പി.കെ.നവാസും തിരൂരിൽ കുറുക്കോളി മൊയ്തൂനും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മത്സരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എൻ ഷംസുദീനും തൃശൂരിലെ ഗുരുവായൂരിൽ സി.എച്ച് റഷീദും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വി.ഇ അബ്ദുൾ ഗഫൂറുമാണ് സ്ഥാനാർഥികൾ.
​നിലവിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും തമ്മിലോ കോങ്ങാടും ചേലക്കരയും തമ്മിലോ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനമായാൽ ഉടൻ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer