തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150.23 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.23 കോടി രൂപയും നീക്കിവച്ചു.
ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയാണ് അനുവദിച്ചത്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷം രണ്ടു മാസത്തില്‍ 4265 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ മുന്നു ഗഡുക്കള്‍ എന്നിവയാണ് നല്‍കിയത്.
Content: Additional Rs 213.43 crore allocated to local self-government bodies



