കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കണമെന്ന് ആഹ്വനം ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇതിനായി ബിജെപി നേതാക്കളോട് ആദിത്യനാഥ് അഭ്യർത്ഥിച്ചു. മോദി സർക്കാരിന്റെ 11 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ലഖ്നൗവിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ് . സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനശക്തിയുള്ള നേതൃത്വം ലഭിക്കുന്നത് രാജ്യത്തിന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരെ താഴെത്തട്ടിലുള്ളവരുടെ ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, സർക്കാരിന്റെ 11 വർഷത്തെ നേട്ടങ്ങൾ ബൂത്ത് തലത്തിൽ അറിയിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും സംഘടനകളെയും പ്രചാരണവുമായി ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടാനും അദ്ദേഹം ആഹ്വാനം ചെയ്തു.വികസിത ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള അടിത്തറയാണ് മോദി സർക്കാരിന്റെ 11 വർഷത്തെ പ്രകടനമെന്ന് ആദിത്യനാഥ് പറഞ്ഞു.






