തൃശ്ശൂർ: യുഡിഎഫ് ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കെപിപിസിസി മുന്‍ പ്രസിഡന്റ് വി,എം.സുധീരന്‍ മേലൂര്‍ പള്ളി നട ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. എല്ലാ മേഖലകളിലേയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവീസ് അധ്യക്ഷത വഹിച്ചു.
എബി ജോര്‍ജ്ജ്, രാജേഷ് മേനോത്ത്, അമൃത വിജയ്, ലിന്‍സണ്‍ ആന്റണി, ജോസഫ് പൈനാടത്ത്, സ്വപ്‌ന ഡേവീസ്, അരുണ്‍ കാതിക്കുടം,റിന്‍സി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരും ബ്ലോക്ക് പഞ്ചായിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ജില്ല പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.






