തിരുവനന്തപുരം: ജയിലിൽ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരം. നിലവില്‍ മെഡിക്കല്‍ കോളേജ് എംഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ ജീവൻ നിലനിർത്തുന്നത്. അഫാന് ഗുരുതരമായ നിലയിൽ ഫിക്‌സ് വന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.






