കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധി സ്ക്വയറിൽ ‘സ്നേഹദീപം തെളിക്കൽ’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, പാലാ ബ്ലഡ് ഫോറം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങ് എയ്ഡ്സ് പ്രതിരോധ സന്ദേശം നൽകി.






