ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി.
392 ആണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15-ലധികം സ്ഥലത്ത് ഇത് 400 മുകളില്‍ തുടരുകയാണ്.
വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാഫ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ തുടരാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലും തുടരും.






