കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ.കെ.ഹഫീസ് മത്സരരംഗത്തേക്ക്. മുന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ ഇദ്ദേഹം നിലവില്‍ ഐ എന്‍.ടി.യു സി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.
കൊല്ലം കോര്‍പ്പറേഷനെ കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 13 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.




