തൃശൂർ: മോതിരക്കണ്ണി മണ്ണുപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി കൈക്കൊട്ടിക്കളി മത്സരം നടത്തി.വാശിയേറിയ മത്സരത്തില്‍ പ്രമുഖരായ പത്ത് ടീമുകള്‍ പങ്കെടുത്തു. കാമറ്റത്തില്‍ ശ്രീനിവാസന്‍ സ്മരണാര്‍ത്ഥം ശ്രീകുമാര്‍ ഏര്‍പ്പെടുത്തിയ ഒന്നാം സമ്മാനം ക്യാഷ് പ്രൈസും ട്രോഫിയും എറണാക്കുളം അസ്ത്ര കലാസമിതി കരസ്ഥമാക്കി.
പി.സി.ജയേഷ് പനങ്ങാടന്‍ ചന്ദ്രന്‍ സ്മാരാണാര്‍്ത്ഥം ഏര്‍പ്പെടുത്തിയ രണ്ടാം സമ്മാനം നോര്‍ത്ത് പറവൂര്‍ കാലഭൈരവ കലാസമിതി നേടി. തൃശ്ശൂര്‍ മോനടി തൃശ്ശിവ കലാസമിതി മൂന്നാം സ്ഥാനവും, പറവൂര്‍ കൊണ്ടാടം കലാസിമിതി നാലാം സ്ഥാനവും, മാലിപ്പുറം നവദര്‍ശന കലാസമിതി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് ദോകുല്‍ നാട്യ കലാസമിതി, ഏഴിപ്രം ഉമാമഹേശ്വര, മുപ്ലിയം ശിവശങ്കരി കലാസമിതി, വലിയപറമ്പ് ശ്രീ വളിദേവയാനി കലാസമിതി. എടത്തിരുത്തി സഹസ്ര കലാസമിതിയും മത്സരത്തില്‍ പങ്കെടുത്തു.
പ്രസിഡന്റ് കെ.വി.ബാലകൃഷ്ണന്‍.സെക്രട്ടറി മുരളീധരന്‍ നടുമുറി, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.ഡി. സുനില്‍ കുമാര്‍,കെ.എസ്.ശ്രീകുമാര്‍.പി.സി.ജയേഷ്,ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് പി.പി.സദാനന്ദന്‍, ദേവസ്വം സെക്രട്ടറി ടി.എസ്.ശിവദാസന്‍, രക്ഷാധികാരി ബീന ടീച്ചര്‍, മാതൃസമിതി പ്രസിഡന്റ് സീന ദേവദാസ് തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ മുതല്‍ രുദ്രാഭിഷേകം, മേജര്‍ സെറ്റ് പഞ്ചാവാദ്യം, വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിന്റെ എട്ട് ഭാഗത്ത് നിന്ന് താലം വരവ് ഭജന എന്നിവയും ഉണ്ടായിരിക്കും.




