Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കസ്റ്റഡിയിലെടുത്ത യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം; സസ്പെൻഡ് ചെയ്ത DYSP എ. ഉമേഷിനെ തിരിച്ചെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയാണ് ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല നടപടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറെ വിവാദമായ ആരോപണങ്ങളിലൊന്നായിരുന്നു എ. ഉമേഷിനെതിരെ ഉയർന്നത്. അനാശാസ്യത്തിന് റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉമേഷ് പീഡിപ്പിച്ചെന്നും നാല് യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം.

ഔദ്യോഗിക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ ചെർപ്പുളശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലൂടെയാണ് ഉമേഷിനെതിരായ ആരോപണങ്ങൾ പുറത്തുവന്നത്. ഉമേഷ് വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറായിരിക്കെ ബിനു തോമസ് അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്തിരുന്നു.

ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ ശരിവച്ച് യുവതി പാലക്കാട് പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് ഉമേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ആഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്യുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix