Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; മൂന്നാം ദിവസം 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗം, ഇന്റർനാഷണൽ നോൺഫിക്ഷൻ, ഫോക്കസ്, മലയാളം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ‘ലോ ആൻഡ് ഓർഡർ’ ആണ് പ്രധാന പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ‘ഡിവൈൻ ലവ്’, ‘ദേവവാദ്യങ്ങൾ’, ‘ബറിയൽ ഓഫ് ഡ്രീംസ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ‘സേക്രഡ് സാൽ ട്രീ’, ‘കറസ് മി’, ‘ആൻ ഓയ്സ്റ്റർ ലൈഫ്’ എന്നീ ചിത്രങ്ങളുണ്ടാകും. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ ‘ദി ഖമ്യാങ് സ്റ്റോറി’, ‘ബില്ലം’, ‘എ ഹ്യൂമൻ ഡേ- ഹാൻഡ് പുൾഡ് റിക്ഷാ ഓഫ് കൊൽക്കത്ത’ എന്നിവയും പ്രദർശിപ്പിക്കും.

മലയാളം ഡോക്യുമെന്ററി വിഭാഗത്തിൽ ജീവൻ ഷാജിയുടെ ‘എക്കോസ് ഓഫ് വീൽസ്’ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര നോൺഫിക്ഷൻ വിഭാഗത്തിൽ ജാപ്പനീസ് ചിത്രം ‘ജേർണി ഇൻടു സാതോ തദാവോ’യും കാംപസ് ഫിലിം വിഭാഗത്തിൽ ‘അൺസങ് ഹാൻഡ്സ്’, ‘മറാ’ എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു.

‘ദി ലിവിങ് ടാപെസ്ട്രി: നീന സബ്നാമിസ് മൂവിങ് ക്രാഫ്റ്റ്’, ‘ഫിലിംസ് ഫ്രം നേപ്പാൾ’, ‘ഇൻ അർബൻ ഇന്ത്യ’, ‘ഹോമേജ്’, ‘അനസി കിഡ്സ്’, ‘ബെസ്റ്റ് ഓഫ് അനസി’ തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ചിത്രപ്രദർശനങ്ങൾക്ക് പുറമെ ഉച്ചയ്ക്ക് 12ന് ‘മീറ്റ് ദി ഡയറക്ടർ’ പരിപാടിയും വൈകിട്ട് ‘ഫേസ് ടു ഫേസ്’ സെഷനും നടക്കും. വൈകിട്ട് ഏഴിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ സൂഫി-ഹിന്ദുസ്ഥാനി സംഗീത ബാൻഡായ മെഹ്ഫിൽ-ഇ-സമയുടെ സംഗീതവിരുന്നും ഉണ്ടായിരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix