ഹൈദരാബാദ്: ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 14 വർഷങ്ങൾക്കു ശേഷമാണ് ഗദ്ദർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അര്ജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അര്ജുൻ ഇപ്പോള്‍ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.
ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ്.
ഇതിന് മുൻപ് പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന നേട്ടവും അല്ലു അർജുൻ നേടിയിരുന്നു. നടനെ സംബന്ധിച്ചിടത്തോളം അപൂർവ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ നേട്ടം. നടന്റെ അല്ലുവിന്റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.



