മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കരിയർ-അക്കാദമിക് പ്രൊഫൈൽ പ്രകാശനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനം പൂർത്തീകരിച്ച 300 വിദ്യാർത്ഥികളുടെ കരിയർ പ്രൊഫൈൽ ആണ് ഒന്നാം ഘട്ടത്തിൽ ക്രോഡീകരിച്ചത്. പ്രിൻസിപ്പൾ ടി കെ ഹംസ പ്രകാശന കർമ്മം നിർവ്വഹിച്ചു. എൻ എസ് എസ് ലീഡർ കെ എ ഫാത്തിമ റിഫ്‌വാന, കരിയർ ക്ലബ്ബ് മെമ്പർ കെ അലീന എന്നിവർ പുസ്തകം ഏറ്റു വാങ്ങി.






