സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; 36 പേര്‍ക്ക് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു കശ്മീര്‍: ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അമര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസുകള്‍ ആണ് കൂട്ടിയിടിച്ചത്. 36 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ റംബാനിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു.

നാല് ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമ്മു ഭഗവതി നഗറില്‍ നിന്ന് തെക്കന്‍ കശ്മീരിലെ പഹല്‍ഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകള്‍. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ചന്ദര്‍കൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബസുകളില്‍ ഒന്നിന്റെ ബ്രേക്ക് തകരാറിലായതാണ് കൂട്ടിയിടിക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.