Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമിത് ഷായ്ക്കെതിരെ കരിങ്കൊടി; തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് ഒ.ജെ. ജനീഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമായിരുന്നെന്ന് മന്ത്രി ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും യാത്രയ്ക്കിടെ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടെന്നും ജനീഷ് പറഞ്ഞു. വിദേശ ജയിലുകളിൽ കഴിയുന്ന 32 മലയാളികളുടെ കുടുംബങ്ങൾ തനിക്ക് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രധാന വിഷയങ്ങൾ വാർത്തയായില്ലെന്നും തനിക്കെതിരെ പ്രചരിച്ചത് ഒരു ഫോട്ടോ മാത്രമാണെന്നും ജനീഷ് പറഞ്ഞു.

താൻ നടത്തിയ ‘തന്തവൈബ്’ പരാമർശം പോലും ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഡംബര വാഹന യാത്രാ വിവാദത്തിൽ ഓരോരുത്തരും അവരവരുടെ ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ചാണ് പ്രതികരിക്കുകയെന്നും ജനീഷ് പറഞ്ഞു. താൻ തന്റെ ജീവിതസാഹചര്യത്തിൽ നിന്നാണ് പ്രതികരിച്ചതെന്നും വിഷയത്തിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix