ഡൽഹി: ഭാഷാ വിവാദത്തിൽ നിലപാട് മാറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട് മാറ്റം.
ഒരു വിദേശഭാഷയും ശത്രുവല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകും. രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണം. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണമെന്നും അമിത്ഷാ പറഞ്ഞു.
നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ വൈകാതെ ലജ്ജിക്കേണ്ടിവരുമെന്ന അമിത് ഷായുടെ മുൻ പരാമർശം.






