തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിന്‍കര ഡാല്‍മുഖം സ്വദേശി രാഹുല്‍ വിജയനാണ് (26)മരിച്ചത്. ക്ഷേത്ര പരിസരം പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മരിച്ച രാഹുല്‍.






