മസ്കറ്റ്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു. കാസർകോട് സ്വദേശി അബ്ദുല്ല ആഷിക് ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ആഷിക്ക്. നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആഷിക് ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ഒമാനിലെത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം.



