അനശ്വര രാജൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ജൂൺ 13 ന് തിയറ്ററുകളില്‍. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ നൃത്തം ചെയ്യുന്ന പ്രമോ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
ഇതുവരെ, ഈ തീയതിയിൽ മറ്റ് മലയാള സിനിമകളൊന്നും റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സുമതി വളവ്, അഭ്യന്തര കുറ്റവാളി, ജെ.എസ്.കെ -ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള തുടങ്ങിയ സിനിമകൾ ജൂണിൽ റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വ്യാസനസമേതം ബന്ധുമിത്രാദികളുടെ ആദ്യ പോസ്റ്റർ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു.
ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമ്മേതം ബന്ധുമിത്രാദികൾ. ചിത്രം ഐക്കൺ സിനിമാസാണ് പ്രദര്ശനത്തിനെത്തിക്കുന്നത്. വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ ആണ് നിർവഹിച്ചിരിക്കുന്നത്.






