തിരുവനന്തപുരം:സജീവ രാഷ്ടീയത്തില്‍ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വര്‍ഷങ്ങളായി രാഷ്ടീയ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ്റ്റ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു.
1999 കാലഘട്ടത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവില്‍ ജീവിക്കാന്‍ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാന്‍ വണ്ടികയറി എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തി ലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവില്‍ അവിടെ കസ്റ്റമര്‍ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണില്‍ അവിടെ വന്ന് ടെക്‌നോപാര്‍ക്കില്‍ നാലുവര്‍ഷം ജോലി ചെയ്തു ഒടുവില്‍ കോവിഡ് മഹാമാരി വന്നപ്പോള്‍ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തില്‍ ഒരു ചെറിയ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി അപ്പോഴാണ് എന്റെ കൂട്ടുകാരനായ സംവിധായകനും നടനുമായ സൂരജ് സുകുമാര്‍ നായര്‍ അദ്ദേഹത്തിന്റെ സിനിമയായ ‘റൂട്ട് മാപ്പില്‍
‘ ഒരു പാട്ടില്‍ അഭിനയിക്കാന്‍ അവസരം നല്കിയത്.പിന്നീട് അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അനീഷ് പറയുന്നു. കുട്ടികാലത്തിലെ സിനിമ എനിക്കൊരു പാഷന്‍ ആയിരുന്നു. തൊഴിലും കുടുംബപരമായമുള്ള പല തിരക്കുകള്‍ കാരണമായിരുന്നു എനിക്ക് എന്റെ പാഷന്റെ പുറകെ പോകാന്‍ സാധിക്കാതിരുന്നത്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അവസരങ്ങള്‍ ധാരാളം വരുന്നുണ്ട്. അതില്‍ ഒത്തിരി സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം അതാണ് എന്റെ മോഹം അനീഷ് കരിക്കകം പറഞ്ഞു തിരുവനന്തപുരം എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റാണ് അനീഷ് കരിക്കകം.






