ഭാവന, റഹ്മാന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അനോമി’ എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ ഭാവന അഭിനയിച്ചിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍, തീവ്രവും നിശ്ചയദാര്‍ഢ്യമുള്ളതുമായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘ഹെര്‍ കോഡ് ഈസ് ട്രൂത്ത്’ എന്ന അടിക്കുറിപ്പ് സാറയെന്ന കഥാപാത്രത്തിന്റെ ആത്മാവിനെ പൂര്‍ണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് സാറ ഫിലിപ്പിനെ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭാവനയുടെ കരിയറിലെ ഏറ്റവും ലെയേഴ്സ് ഉള്ള ഒരു പ്രകടനമാണ് സാറ ഫിലിപ് ആയി താരം നടത്തിയിരിക്കുന്നത് എന്നാണ് സൂചന.
സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രം കൂടിയാണിത്.
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്ജുന് ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹര്ഷവര്ധന് രാമേശ്വര്‍ സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ഏഴ് ഷെഡ്യൂളുകളിലായി നൂറില്‍ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷന്‍സ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാല്‍, കോയമ്പത്തൂര്‍ എന്നിവയാണ്.
ഭാവനയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട്, ഔദ്യോഗികമായി തന്നെ, ‘വെല്‍ക്കം ടു ദ വേള്‍ഡ് ഓഫ് അനോമി’ എന്ന ബാനറിന് കീഴില്‍ അനോമിയുടെ പ്രമോഷണല്‍ കാമ്പയിന് ആരംഭിക്കുകയാണ്.
ഗ്യാങ്സ് ഓഫ് വസേപ്പൂര്‍, ഹൈദര്‍, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയില്‍ നിന്നുള്ള ലീഡിങ് ടെക്നീഷ്യന് ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിര്‍വഹിച്ചത്. എഡിറ്റിംഗ് – കിരണ്‍ ദാസ്, ആക്ഷന്‍ കോറിയോഗ്രഫി – ആക്ഷന്‍ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് – ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം – സമീറ സനീഷ്, ആര്‍ട്ട് – അരുണ്‍ ജോസ്, മേക്കപ്പ് – അമല്‍ ചന്ദ്രന്, പിആര്‍ഒ- ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍.






