റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിലെ എണ്ണ ശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സുരക്ഷാസേന സമയോചിതമായി ഇടപെട്ട് ആക്രമണം പരാജയപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ഇന്ധന ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയ വക്താവും അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



