സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണം! സഹോദരന്റെ സ്ഥാനത്ത് നിന്ന് സിഒ എസ്പി മുതൽ എഎസ്പി വരെ ഭാഗമായ കല്യാണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ്‌ : മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണം കൂടി സംഭവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്‌ ഗോണ്ടിയിൽ. ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ പകച്ചുനിന്നു ഒരു കുടുംബത്തിന് കൈത്താങ്ങായി മാറിയാണ് ഇവിടെ ഉത്തർപ്രേദേശ് പോലീസ് മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണമായി മാറിയത്. സഹോദരന്റെ കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ വിവാഹത്തിൽ നിന്ന് പിന്മാറിയ വരന്റെ വീട്ടുകാരെ അനുനയിപ്പിച്ച് , ഈ ഒരു വിവാഹത്തിന്റെ പ്രധാന പങ്കു വഹിച്ചതും യൂപി ഗോണ്ടിയിലെ പോലീസ് ഡിപ്പാർട്മെന്റാണ്.
ഏപ്രിൽ 24 ന്, വിവാഹത്തിന് രണ്ട് ദിവസം മുൻപായിരുന്നു വധു ഉദയ് കുമാരിയുടെ സഹോദരൻ ശിവ്ദിൻ കൊല്ലപ്പെടുന്നത് . ഇയാൾ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പല കാരണങ്ങളാൽ വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാളും ഭാര്യ തൻവി ജയ്‌സ്വാളും ചേർന്ന് വരന്റെ കുടുംബക്കാരെ അനുനയിപ്പിച്ച് വിവാഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയായിരുന്നു .

കൂടാതെ പോലീസ് വധുവിന് 1.51 ലക്ഷം രൂപയും ആഭരണങ്ങളും മറ്റ് വസ്തുക്കളും നൽകിയത്. ഈ ഉപഹാരങ്ങൾ നൽകുക മാത്രമല്ല വിവാഹം കഴിയുന്നത് വരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അവർ ആ വിവാഹ വേദിയിൽ ഉണ്ടായിരുന്നത്. അതേസമയം, സഹോദരനെ കൊലപ്പെടുത്തി വിവാഹ ധനം കൊള്ളയടിച്ച കൊള്ളക്കാരുടെ നേതാവായ ഗ്യാൻ ചന്ദ് മെയ് 8 ന് ഇൻസ്പെക്ടർ അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു . സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഗ്യാൻ ചന്ദിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കല്യാണത്തിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.