സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ധര്‍മ്മടത്ത് വീണ്ടും ട്വിസ്റ്റ്; പിണറായിയെ നേരിടാന്‍ വിപി അബ്ദുള്‍ റഷീദ് എത്തും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിന്റെ കണ്ണ് മുഴുവന്‍ കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തിലേക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം തവണയും ജനവിധി തേടുന്ന ഈ വിവിഐപി മണ്ഡലത്തില്‍, അദ്ദേഹത്തെ വിറപ്പിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുമെന്ന തരത്തില്‍ ചര്‍ച്ചകളില്‍ വന്ന പേരുകള്‍ പലതായിരുന്നു. ഷാഫി പറമ്പില്‍ മുതല്‍ കെ സുധാകരന്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. സുധാകരന്‍ പിന്നീട് കണ്ണൂര്‍ തന്നെ മതിയെന്ന വാശിയിലാണ്. ഇപ്പോഴിതാ ചിത്രം കുറച്ചുകൂടി വ്യക്തമായി വരുന്നു. പിണറായിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ റഷീദിനെയാണ് എന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ് തലത്തിലുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് റഷീദിന്റെ പേരില്‍ അന്തിമ ധാരണയായത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ നാടകീയത

ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ കരുത്തനായ ഒരു യുവനേതാവ് വേണമെന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ഉറച്ച തീരുമാനമാണ് അബ്ദുല്‍ റഷീദിലേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നേതൃത്വം ഈ തീരുമാനമെടുത്തത്. തുടക്കത്തില്‍ റഷീദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ സി.പി.ഐ.എം വിമതനായി ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ യു.ഡി.എഫ് തന്ത്രം മാറ്റി. വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി ഇടത് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനാണ് യു.ഡി.എഫ് നീക്കം. ഇതോടെയാണ് അബ്ദുല്‍ റഷീദിനെ ധര്‍മ്മടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

റഷീദിന്റെ പോരാട്ട വീര്യം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി. ഗോവിന്ദനെതിരെ അബ്ദുല്‍ റഷീദ് നടത്തിയ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സി.പി.ഐ.എമ്മിന് നാല്‍പ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ അത് 22,000-ലേക്ക് താഴ്ത്താന്‍ റഷീദിന് സാധിച്ചിരുന്നു. ഇതേ പോരാട്ടവീര്യം ധര്‍മ്മടത്തും ആവര്‍ത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

മുഖ്യമന്ത്രിയുടെ മൂന്നാമൂഴം

കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, വികസന തുടര്‍ച്ചയും ഭരണനേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് മൂന്നാം തവണയും വോട്ട് തേടുന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്ന് അദ്ദേഹം മണ്ഡലത്തില്‍ സജീവമാകും. വൈകിട്ട് 3:30-ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെ നീളുന്ന വന്‍ റോഡ് ഷോയോടെ അദ്ദേഹം ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കമിടും. വരും ദിവസങ്ങളില്‍ നേരിട്ടുള്ള വോട്ടുചോദ്യങ്ങളുമായി മുഖ്യമന്ത്രി മണ്ഡലത്തില്‍ സജീവമാകുമ്പോഴും തന്റെ എതിരാളി ആരെന്നത് തീരുമാനം പോലുമായിട്ടില്ല എന്നത് പിണറായിക്ക് കടുത്ത മുന്‍തൂക്കം തന്നെയാണ് നല്‍കുന്നത്. എന്നിരുന്നാലും അബ്ദുള്‍ റഷീദിന് പിണറായിയുടെ തേരോട്ടം തടയാനാകുമോ എന്നത് പ്രസ്‌കതമായ ചോദ്യമാണ്.

പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ ജില്ലയില്‍ ഇടത് മുന്നണിക്ക് ചില്ലറയല്ല വെല്ലുവിളി ഉയര്‍ത്തുന്നത്. തളിപ്പറമ്പിലും പയ്യന്നൂരിലും പാര്‍ട്ടിക്കുണ്ടായ ഈ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങാനാണ് സാധ്യത. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫും, മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അട്ടിമറി ലക്ഷ്യമിടുന്ന യു.ഡി.എഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ധര്‍മ്മടത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രത്തെ അതീവ ശ്രദ്ധേയമാക്കുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടുപിടിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.