എറണാകുളം: നാഷണൽ സോഷ്യൽ ജസ്റ്റിസ് ആൻഡ് എൻവയോൺമെന്റ് ഫോറം എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സായാഹ്നം ഇന്ന്. ‘എന്റെ ലഹരി എന്റെ കുടുംബം, എന്റെ ലഹരി എന്റെ സമൂഹം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടി ഡിവൈഎസ്പി പി. ബി പ്രശോഭ് ഉത്ഘാടനം ചെയ്യും. ക്യൂൻസ് വാക് വേയിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മുഖ്യാതിഥിയായെത്തും.
എറണാകുളം സെൻട്രൽ എസ് ഐ അനീഷ് ജോയ്, എറണാകുളം എക്സൈസ് റേഞ്ച് സി ഐ ജനീഷ് എം എസ്, ഡോ. തൽഹത്ത് പി, സിദ്ദിഖ് ഇരുപ്പശ്ശേരി, റിട്ട. ജഡ്ജി അഗസ്റ്റിൻ കണിയാമറ്റം, ഹാഷിം പറക്കാടൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശരവണൻ ആലങ്കോട്, ബാബു ജോസഫ്, രഘു കെ എം, രാഹുൽ ചാത്തോത്ത്, വിനോദ് ബാഹുലേയൻ, ദുരൈ സാമി, ഭാസ്കരൻ, സജീവ് കുമാർ, ജീവൻ ജേക്കബ്, അനീഷ് സി കെ, ബേബി ജോയ്, റിയ ലോറൻസ്, വിനിത ടി എസ് തുടങ്ങിയവർ ആശംസകൾ അറിയിക്കും. എൻ എസ് ജെ ഇ എഫ് സംസ്ഥാന സെക്രട്ടറി കെ മുരളി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി രജി സുധി, ജില്ലാ വൈസ് പ്രസിഡണ്ട് തദ്ദേവൂസ് എംജെ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വോയ്സിന്റെ കരോക്കെ ഗാനമേള അരങ്ങേറും






