അനുഷ്‍ക ഷെട്ടി നായികയായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഘാട്ടി. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഘാട്ടിയുടെ റിലീസ് വൈകിയേക്കും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തിനാല്‍ അനുഷ്‍ക ചിത്രത്തിന്റ റിലീസ് വൈകിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ഹിറ്റായിരുന്നു. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് പ്രതീക്ഷ. സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു.
മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. അനുഷ്‍ക ഷെട്ടി നായികയായി വേഷമിട്ട ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ യുവി ക്രിയേഷൻസാണ് നിര്‍മിച്ചിരിക്കുന്നത്






