സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആകാംഷയ്ക്ക് വിരാമം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു

കോഴിക്കോട്: വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി. ഏകദേശം ഒരു മീറ്റർ നീളവും മുക്കാല്‍ മീറ്റർ വീതിയുമുള്ള ഇരുമ്ബറയ്ക്കുള്ളില്‍ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികള്‍ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്ബറകള്‍ നിർമ്മിച്ചിരുന്നത്.

പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളില്‍ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ഉദ്യോഗസ്ഥരും. താലൂക്ക് ഓഫീസായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം മുൻപ് തീപിടിച്ച്‌ നശിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് നിലവറ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 11.20-നാണ് ഉദ്യോഗസ്ഥ സംഘം നിലവറ പൊളിച്ച്‌ പരിശോധന നടത്തിയത്.

മുൻകാലങ്ങളില്‍ കവർച്ചക്കാരില്‍ നിന്ന് രക്ഷനേടാനായിട്ടാണ് ഇത്തരം നിലവറകള്‍ ഉപയോഗിച്ചിരുന്നതെന്ന് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ ടി. അബ്ദുള്‍ റഷീദ് വ്യക്തമാക്കി. കോഴിക്കോട്ടെ പുതിയറ, വയനാട്ടിലെ വൈത്തിരി, ഇടുക്കിയിലെ ദേവികുളം ട്രഷറി ഓഫീസുകളിലും സമാനമായ ഭൂഗർഭ അറകള്‍ ഉണ്ടായിരുന്നു. വടകരയിലെ ഈ നിലവറ തിരുവനന്തപുരത്തുള്ള ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വടകര ആർഡിഒ അൻവർ സാദത്ത്, ആർക്കിയോളജിസ്റ്റ് ജീവ മോള്‍, സബ് ട്രഷറി ഓഫീസർ അജിത്ത് കുമാർ, തഹസില്‍ദാർ ഡി. രഞ്ജിത്, വടകര എസ്‌ഐ വിനീത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവറ തുറന്ന് പരിശോധന നടത്തിയത്..

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement