തൃശ്ശൂർ’:ചാലക്കുടി മുൻസിപ്പാലിറ്റിയിൽ എൻ ഡി എ മികച്ച വിജയം നേടുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ പറഞ്ഞു. എൻ എ ചാലക്കുടി മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മികച്ച സ്ഥാനാർഥികളാണ് എൻഡിഎക്ക് ഉള്ളത്. നിലവിലെ ബിജെപി ജന പ്രതിനിധികളുടെ പ്രവർത്തനം മാതൃകപരമായിരുന്നു. കേരളവും അനുകൂലമായി വിധിയെഴുതാവു മെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മുനിസിപ്പൽ ഇൻ ചാർജ് ടി വി ഷാജി അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ഇൻചാർജ് ഷാജുമോൻ വട്ടേക്കാട്. ജില്ലാ ജനറൽ സെക്രട്ടറി കെ പി ജോർജ്. സംസ്ഥാന സമിതി അംഗം സി പി സെബാസ്റ്റ്യൻ ജനതാ ദൾ സെക്യുലർ കേന്ദ്ര കമ്മിറ്റി മെമ്പർ ജോസ് പൈനാടത് പി ടി ജോസ്. രാജേഷ് പിഷാരക്കൽ എന്നിവർ പ്രസംഗിച്ചു.






