ലക്‌നൗ: വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയ്ക്കിടെ വസ്ത്രത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. വാക്കുതർക്കം ഉടൻ തന്നെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അക്രമമായി മാറുകയായിരുന്നു.
സംഘർഷത്തിനിടെ വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ടു. കൂടാതെ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






