Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാദിഖലി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജം; പ്രതി മുഹമ്മദ് റോഷനെതിരെ കാപ്പ ചുമത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾയെ അപകീർത്തിപ്പെടുത്താൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് പോലീസ്. കേസിലെ പ്രതിയായ മുഹമ്മദ് റോഷൻ പണം തട്ടുന്നതിനായി കെട്ടിച്ചമച്ച കഥയാണ് പോസ്റ്റിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പാണക്കാട് തങ്ങൾക്കെതിരെ 17 വയസ്സുകാരിയുടെ പരാതി ഉണ്ടെന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ അത്തരമൊരു പരാതി നിലവിലില്ലെന്നും പരാതിക്കാരിയെന്ന പേരിൽ ആരെയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കേസിൽ ഉപയോഗിച്ച ചിത്രം മോർഫ് ചെയ്ത് വ്യാജമായി തയ്യാറാക്കിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആരോപണങ്ങൾ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ മുഹമ്മദ് റോഷനെതിരെ കാപ്പ (KAAPA) നിയമം ചുമത്തി വിയ്യൂർ സെൻട്രൽ ജയിൽലേക്ക് മാറ്റി. ഇക്കാര്യത്തിൽ മുഹമ്മദ് റോഷന് പുറമെ മറ്റ് ചിലർക്കും പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer