ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്പൂറിൽ നിന്നുള്ള 10 വയസ്സുള്ള ശ്രാവൺ സിംഗിനെ ‘ഏറ്റവും പ്രായം കുറഞ്ഞ സിവിൽ യോദ്ധാവ്’ ആയി അംഗീകരിച്ച് സൈന്യം .ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം വിന്യസിക്കപ്പെട്ടിരുന്ന സൈനികർക്ക് എല്ലാ വിധ സഹായവും നൽകിയയായിരുന്നു ശ്രാവൺ ഈ ബഹുമതി നേടിയത്. അതിർത്തി പ്രക്ഷുബ്ധമായ സമയത്തായിരുന്നു പത്ത് വയസ്സുകാരനായ ശ്രാവൺ സൈനികർക്ക് വെള്ളം, ചായ, പാൽ, ലസ്സി, ഐസ് എന്നിവ നൽകി, ആശ്വാസവും പിന്തുണയും നൽകി.
ഇന്ത്യൻ സൈന്യത്തോടുള്ള ശ്രാവണിന്റെ സമർപ്പണവും സൈനികരോടുള്ള അടുപ്പവും 7 ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഒസി മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാലിൽ നിന്ന് ഈ കുട്ടി പോരാളിക്ക് പ്രത്യേക അഭിനന്ദനവും നേടിക്കൊടുത്തു. കൂടാതെ സൈന്യത്തിന്റെ പ്രത്യേക ഉപഹാരവും ശ്രാവണ്‍ നൽകിയിരുന്നു. വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രാവണും പറഞ്ഞു.






