തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ഞായറാഴ്ച ആഘോഷിക്കും.,.രാവിലെ 6,7.30നും കൂര്‍ബ്ബാന, രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന നവ വൈദികര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കമ്മിറ്റി അംഗങ്ങളുടെകാഴ്ച സമര്‍പ്പണം നടക്കും.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൂര്‍ബ്ബാന നാലരക്ക് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം.
പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയ ശേഷം 6 മണിക്ക് കൂര്‍ബ്ബാന, ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടായിരിക്കും.ആഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ മർച്ചൻസ് അസോസിയേഷന്റെയും മറ്റു സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധങ്ങളായ കലാപരിപാടികളും, എക്‌സപോ തുടങ്ങിയ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ടൗണ്‍ അമ്പ് ആഘോഷിക്കുന്നത്. ഇടവക വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍ തിരുനാള്‍ തിരു കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍ക്കും.




