തിരുവന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ആശവര്‍ക്കര്‍മാരുടെ സമരം 70പതാം ദിവസത്തിലേക്ക്. മുന്നോട്ടുള്ള ദിവസങ്ങളില്‍ പ്രാദേശിക പിന്തുണയോടെ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശമാര്‍.അടുത്ത ഘട്ട സമരത്തിന്റെ പ്രഖ്യാപനം നാളെ നടക്കും. അതേസമയം ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആക്കിയ നടപടി കഴിഞ്ഞ ദിവസം മരവിപ്പിച്ചതായി ഉത്തരവിറക്കിയിരുന്നു. സമരം ചെയ്യുന്ന ആശമാരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഓണറേറിയം കൂട്ടണം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.






