സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ ജൂബിലി:സമാദരണ-അനുസ്‌മരണ സദസ് ഒരുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആറ്റപ്പാടം എസ്കെഎം എൽപി സ്കൂ‌ൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സമാദരണ-അനുസ്മ‌രണ സദസ് പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ലാലുമോൻ ചാലക്കുടി മുഖ്യപ്രഭാഷണം നടത്തി.

മുൻ പ്രധാനാധ്യാപകരായ പി.പി.രാധ, കെ.കെ.സുലോചന, ഹെഡ്‌മിസ്ട്രസ് കെ.പി.ഷീബ, അധ്യാപകരായ പി.ഗായത്രി, ശീതൾ എം. ജോസ്, ടീന ജോർജ് അക്കര, കെ.എൻ.മിനി എന്നിവരെ ആദരിച്ചു. 1976ൽ ആരംഭിച്ച വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി പി.കെ.ബാബു, വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ പൂർവ വിദ്യാർഥികളായ ലാലുമോൻ ചാലക്കുടി, കെ.എ.വിനേഷ്, ശ്രീജ ഹരിദാസ്, കെ.ആർ.സൂരജ്, കെ.എ.വിബിത, വിവേക്, സ്‌കൂൾ വികസനത്തിൽ മികച്ച സേവനം നടത്തിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, മുൻ പഞ്ചായത്ത് അംഗം ഷിമ സുധിൻ എന്നിവരെയും ആദരിച്ചു.

മൺമറഞ്ഞ ആദ്യകാല അധ്യാപകരായ രാജമ്മ, ഇന്ദിര എന്നിവരെയും അനധ്യാപിക അംബജത്തെയും മുൻ സ്കൂൾ മാനേജർമാരായ ചാത്തു, കെ.കെ.രാമകൃഷ്ണൻ എന്നിവരെയും അനുസ്‌മരിച്ചു. വിശ്വകർമസമാജം മുൻ സെക്രട്ടറി സി.കെ.സുബ്രഹ്‌മണ്യൻ, പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷ ആൻസി അഗസ്‌റ്റിൻ, പഞ്ചായത്ത് അംഗം കെ.സി.ജയരാജ്, വിദ്യാഭ്യാസ വികസനസമിതി പ്രതിനിധി കെ.ഐ.മോഹനൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി കെ.എസ്.ഷിജി എന്നിവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.