കോഴിക്കോട്: സ്വകാര്യ ക്ലിനിക്കില്‍ ഭര്‍തൃമതിക്ക് നേരെ പീഡന ശ്രമം. അധ്യാപകനെതിരെ വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചിറ്റാരി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ കരുണാകരനെതിരെയാണ് പോലീസ് കേസെടുത്തത്. നവംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. യുവതിയായ ഭര്‍തൃമതിയെ ക്ലിനിക്കിനുള്ളില്‍ വെച്ച് കയറി പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലിസ് അറിയിച്ചു.






