സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാര്‍ജ: ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. അതുല്യയുടേത് ആത്മഹത്യയെന്നുള്ള ഫോറന്‍സിക് ഫലം ഇന്നലെയാണ് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പിതാവ് പറഞ്ഞു.ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞു.

മകള്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും താന്‍ വിശ്വസിക്കുന്നില്ലെന്ന് രാജശേഖരന്‍ പറഞ്ഞു. ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കട്ടെ. കേരള പൊലീസില്‍ വിശ്വാസമുണ്ട്. മകള്‍ അനുഭവിച്ച പീഡനങ്ങള്‍ തനിക്ക് നേരിട്ട് ബോധ്യമുള്ളതാണെന്ന് പിതാവ് പറഞ്ഞു. എന്നും മകള്‍ ജീവന് വേണ്ടി അവന് മുന്നില്‍ യാചിക്കുന്നതാണ് കണ്ടിട്ടുള്ളത്. നീചമായ പ്രവര്‍ത്തികളാണ് ഭര്‍ത്താവ് സതീഷ് തുടര്‍ന്നുകൊണ്ടിരുന്നതെന്ന് രാജശേഖരന്‍ പറഞ്ഞു. അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ നിയമസംവിധാനങ്ങള്‍ മുന്നിട്ട് ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.