Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: വി.എൻ വാസവൻ അസ്സൽ ഗീബൽസെന്ന് ജോബിൻ ജേക്കബ്

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ […]
Read more

കിക്ക് ബോക്സിങ്ങിൽ ദേശീയ നേട്ടവുമായി കുമരകം സ്വദേശി ദിനു; നാടിന് അഭിമാനമായി റഫറി ഡിപ്ലോമ

കോട്ടയം: കായിക ഭൂപടത്തിൽ കുമരകത്തിന്റെ പേര് വെട്ടിത്തിളങ്ങുന്നു. ഫെബ്രുവരി 7, 8 തീയതികളിൽ ഡൽഹിയിൽ നടന്ന സാവത് നാഷണൽ അസോസിയേഷൻ ഫ്രഞ്ച് കിക്ക് ബോക്സിങ് പരീക്ഷയിൽ ഉന്നത വിജയം നേടി കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ നാടിന് അഭിമാനമായി. റഫറി ആൻഡ് ജഡ്ജ് ഡിപ്ലോമ കരസ്ഥമാക്കിയ ദിനു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കുമരകം സ്വദേശിയാണ്. റഫറി, ജഡ്ജ്, കോച്ച് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കഠിനമായ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയാണ് ദിനു ഈ ദേശീയ അംഗീകാരം […]
Read more

ദേശീയ പാത 544 ൽ എറണാകുളം റൂട്ടിൽ കൊരട്ടി ഭാഗത്ത് വൻ ഗതാഗത കുരുക്ക്

തൃശ്ശൂർ: ചാലക്കുടി ദേശീയ പാത 544 ൽ എറണാകുളം റൂട്ടിൽ കൊരട്ടി മുരിങ്ങൂർ എന്നിവിടങ്ങളിൽ വൻ ഗതാഗത കുരുക്ക് ‘ കൊരട്ടിയിൽ എറണാകുളം റൂട്ടിൽ ഒരു കാർ അടിപ്പാത നിർമ്മാണ സ്ഥലത്ത് തകരാറിലായത്താഞ്ഞ് ഗതാഗത തടസത്തിന് കാരണം. കൊരട്ടി മുതൽ ബ്ലോക്ക് മുരിങ്ങൂർ ബി ആർ ഡി വരെ വരെ നീണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് രാവിലെ രണ്ട് വശത്തേക്ക് വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു അതിനിടയിലാണ് കാർ തകരാർ ആയതോടെ എറണാക്കുളം ഭാഗത്തേക്ക് വലിയ കുരുക്കാവുകയായിരുന്നു […]
Read more

താലം വരവിനിടയിൽ ആക്രമണം മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: ചാലക്കുടി ചെറുകുന്ന് വാക്കാട്ടുകാവ് കലിക്കൽ അമ്പലത്തിലെ ഇരുപത്തെട്ടുച്ചാൽ ഉത്സവത്തിനിടെ താലം വരവിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. കൊടകര കാരൂർ സ്വദേശികളായ മഠത്തിപറമ്പിൽ വീട്ടിൽ നിധിൻ (30), വാഴവളപ്പിൽ വീട്ടിൽ ജിതേഷ് (28), പയ്യപ്പിള്ളി വീട്ടിൽ രാഹുൽ (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ  ഒരു മണിയോടെ ചെറുകുന്ന് വാക്കാട്ടുകാവ് കലിക്കൽ അമ്പലപറമ്പിൽ വച്ച് കൊടകര മനക്കുളങ്ങര ആനത്തടം സ്വദേശി കൊളപ്രൻ വീട്ടിൽ […]
Read more

മുസ്ലിം യൂത്ത് ലീഗ് യൂത്ത് സ്കാൻ ശ്രദ്ധേയമായി

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ ക്രോഡീകരിച്ച് യൂത്ത് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ് സ്റ്റാൻഡിൽ നടത്തിയ യൂത്ത് സ്‌കാൻ ശ്രദ്ധേയമായി. വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പറമ്പിൽ ഖാദർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അമീൻ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹാരിസ് […]
Read more

വേലൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവം

തൃശ്ശൂർ: കുട്ടികളിൽ പരിസര ശുചീകരണ ബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ വേലൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർത്ഥികൾക്ക് ഹരിത സ്കോളർഷിപ്പ് വിതരണം ചെയ്തു.ഏറ്റവും മികച്ച ശുചിത്വ സ്കൂളായി സെന്റ് സേവിയേഴ്‌സ് യു.പി. സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ, അൻസാർ, ഷൈനി ഫ്രാൻസിസ്, ഷീന സാബു, ബദുൽ സൈമൺ, ഹെൽത്ത് […]
Read more

റോഡ് വികസനം ഇല്ല; എംഎൽഎക്കെതിരെ കടവല്ലൂരിൽ ഉപവാസസമരം

തൃശ്ശൂർ: തിപ്പിലശ്ശേരി–ചിറമനേങ്ങാട് റോഡിന് അഞ്ചുവർഷമായി ഫണ്ട് പാസാക്കിയതായി അവകാശപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോപിച്ച് കുന്നംകുളം എം.എൽ.എയുടെ അനാസ്ഥയ്ക്കെതിരെ കടവല്ലൂർ 13-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു. റോഡിന്റെ ദയനീയാവസ്ഥ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാതെ വാഗ്ദാനങ്ങൾ മാത്രം ആവർത്തിക്കുന്ന സമീപനമാണ് എം.എൽ.എ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിമർശിച്ചു. ഉപവാസസമരം വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് […]
Read more

തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച്; പ്രചാരണ ക്യാമ്പയിന് തുടക്കം

തൃശ്ശൂർ: ഗാന്ധിയും ഗ്യാരന്റിയും ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നിലപാട് റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹാത്മാഗാന്ധി എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീം സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണ ക്യാമ്പയിന് തുടക്കമായി. പ്രചാരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. മുഹ്സിൻ, പോസ്റ്റർ കൈമാറി കൊണ്ട് അനിൽ അക്കര നിർവഹിച്ചു.ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന […]
Read more

കെഎസ് യു കാട്ടകാമ്പാലിൽ ഷുഹൈബ് അനുസ്മരണം

തൃശ്ശൂർ: ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷിത്വദിനമായ ഫെബ്രുവരി 12-ന് കെ.എസ്.യു കാട്ടകാമ്പാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജയശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അൻവർ അധ്യക്ഷത വഹിച്ചു.അനുസ്മരണ യോഗത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തുരുത്തി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്. മണികണ്ഠൻ, മണ്ഡലം പ്രസിഡന്റ് എം.എം. അലി, ബ്ലോക്ക് സെക്രട്ടറി എം.എ. അബ്ദുൾ റഷീദ്, കെ.എസ്.യു മണ്ഡലം ഭാരവാഹികളായ രാഹുൽ, ഹൃത്വക് എന്നിവർ […]
Read more

ചാത്തമംഗലത്ത് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍

കോഴിക്കോട്: ചാത്തമംഗലം പൂളക്കോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴ്പറമ്പ് (45) ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്ദമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. 20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതി റിമാന്റിലാണ്, കുന്ദമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാൻ, പിഒ മുഹമ്മദ് അസ്ലം, പിഒ (ജി) സുജിത്ത് സന്ദീപ്, വിപിൻ, സിഇഒ അർജുൻ ശേഖർ എന്നിവർ ചേർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix