Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ച് വന്ന യുവാവിന് ‘മാസ് മറുപടി നൽകി വയോധിക

കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിലൂടെ വാഹനം ഓടിച്ച യുവാവിനെ തടഞ്ഞുനിർത്തി വയോധികയുടെ ‘മാസ്’ മറുപടി. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെയാണ് കാൽനടയാത്രക്കാരിയായ വയോധിക തടഞ്ഞത്. നഗരത്തിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കണ്ടപ്പോൾ സമയം ലാഭിക്കാനായി സ്കൂട്ടർ യാത്രികൻ ഫുട്പാത്തിലേക്ക് വണ്ടി കയറ്റുകയായിരുന്നു. എന്നാൽ ഇത് കണ്ടുനിന്ന വയോധിക വഴിയരികിലേക്ക് മാറിനിൽക്കാൻ തയ്യാറായില്ല, പകരം, സ്കൂട്ടറിന് മുന്നിൽ […]
Read more

ലഹരി മാഫിയക്കെതിരായ പ്രതിരോധം ശക്തമാക്കാൻ ജനകീയസമിതി 17 ന്

കോഴിക്കോട്: താമരശ്ശേരി ചുങ്കം മേഖലയിൽ തയച്ചുവളരുന്ന ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുന്നതിന് മുന്നോടിയായി ലഹരി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വരുന്ന 17 ന് ചുങ്കത്ത് ലഹരി വിരുദ്ധ വിളബര ജാഥയും,പൊതുയോഗവും നടക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി ചുങ്കം മേഖലയിൽ തമ്പടിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘങ്ങളെ എന്തു വില കൊടുത്തു നാട്ടിൽ നിന്നും തുരത്തി വരും തലമുറയെ മയക്കുമരുന്ന് ലഹരിയിൽ നിന്നും രക്ഷിക്കാനായുള്ള ദൗത്യം ഏറ്റെടുത്താണ് ജനകീയ സമിതി മുന്നോട്ട് പോകുന്നത്. […]
Read more

ഒഴൂരിൽ മുസ്ലിം ലീഗ് മണ്ഡലം ജനകീയ വിചാരണ യാത്രക്ക് അത്യുജ്ജ്വല സ്വീകരണം

മലപ്പുറം: നഷ്ടപ്പെട്ട 10 വർഷങ്ങളെ വീണ്ടെടുക്കാൻ എന്ന പ്രമേയവുമായി താനൂർ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ജനകീയ വിചാരണ യാത്രക്ക് ഒഴൂർ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇടതു സർക്കാരിന്റെ അഴിമതിയെയും, താനൂർ മണ്ഡലത്തിലെ വികസന മുരടിപ്പിനുമെതിരെയും ശക്തമായ പ്രതിഷേധമുയർന്നു. നാലാം ദിനം ഒഴുർ പഞ്ചായത്തിലെ കുറുവട്ടിശ്ശേരിയിൽ നിന്നും ആരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കാരണവരുമായ പി കെ പോക്കർ ഹാജി, പതാക ഫ്ലാഗോഫ് ചെയ്തു, ജാഥ ക്യാപ്റ്റൻ കെ എൻ […]
Read more

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപം തീപിടിത്തം

പാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗമായ പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപം തീപിടിത്തം. സ്റ്റാൻഡ് പരിസരത്ത് നിന്ന് കനത്ത പുക ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനായി ശക്തമായ ശ്രമം നടത്തി മണിക്കൂറുകൾക്കകം നിയന്ത്രണത്തിലാക്കി. സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കനത്ത പുക മൂലം […]
Read more

ഇൻസ്പയർ വെനസ്‌ ഡേ. മങ്കര ജിഎച്ച്എസ്എസ് വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ സംവദിച്ചു

പാലക്കാട്: മങ്കര ജിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളുമായി നടത്തിയ ‘ഇൻസ്പയർ വെനസ്‌ ഡേ’ പരിപാടി വലിയൊരു ഊർജ്ജം സമ്മാനിച്ചതായി ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് (ഐ.എ.എസ്) പറഞ്ഞു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇന്ന് കളക്ടറുടെ ചേംബറിൽ എത്തിയത്. വായനാശീലം വളർത്തുന്നതിന്റെയും ഡിജിറ്റൽ ലോകം മുന്നോട്ട് വെക്കുന്ന വെല്ലുവിളികളുടെയും പ്രാധാന്യം ചർച്ചയായ വേദിയിൽ, സിവിൽ സർവീസിനെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ചുള്ള കുട്ടികളുടെ ആവേശകരമായ ചോദ്യങ്ങൾ പരിപാടിയെ ശ്രദ്ധേയമാക്കി. ഭരണഘടനാപരമായ ബോധവും പൊതുജനസേവന മേഖലയോടുള്ള ആകാംക്ഷയും വിദ്യാർത്ഥികളിൽ വർധിപ്പിക്കേണ്ടതിന്റെ […]
Read more

വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ “നാമ്പുകൾ” പ്രകാശനം ചെയ്തു

മലപ്പുറം: വായന ശീലം മനുഷ്യന് നൽകുന്ന ഊർജ്ജം മഹത്തരമാണെന്നും ഡിജിറ്റൽ വായന വ്യാപിച്ചെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്ന ഉണർവ്വും ആവേശവും അനുഭവത്തിൻ്റെ വെളിച്ചത്തിൽ ബോധ്യപ്പെട്ടതാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ബഷീർ രണ്ടത്താണി അഭിപ്രായപ്പെട്ടു. വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ നാമ്പുകൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പിടിഎ പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ഐ പി […]
Read more

പാലക്കാട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ നവീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ്; മാർച്ച് 1ന് ഉദ്ഘാടനം

പാലക്കാട്: പാലക്കാട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും കാര്യക്ഷമതയും പകരാൻ ലക്ഷ്യമിട്ട് നവീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് ‘സ: എം.പി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം’ മാർച്ച് 1ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യമന്ത്രി സ: പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സുസജ്ജമാക്കുന്നതിനും, നേതാക്കളും പ്രവർത്തകരും കൂടിയാലോചനകൾ നടത്തുന്നതിനും, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതിനും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് മന്ദിരം നവീകരിച്ചിരിക്കുന്നത്. ജില്ലാതല രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു കേന്ദ്രമായി ഇത് മാറുമെന്ന് നേതാക്കൾ അറിയിച്ചു. […]
Read more

താനൂർ പ്രിയം റസിഡൻ്റ്സ് ആതുര ശുശ്രൂഷ രംഗത്തേക്ക്

മലപ്പുറം: പ്രിയം റസിഡൻ്റ് സ് പ്രവർത്തനം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പുതിയ ഒരു സംരംഭത്തിന് തുടക്കമായി. റസിഡൻ്റ് സിൻ്റെയും അതിലെ അംഗങ്ങളുടെയും ഉപയോഗത്തിന്നായി സ്വന്തമായി സൗണ്ട് സിസ്റ്റവും, ടാർപോളിനും 75 ഓളം ചെയറുകളും പോഡിയവും, മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കയാണ്. കൂടാതെ റസിഡൻ്റസിൽ രോഗാതുരരുടെ അത്യാവശ്യ ഉപയോഗങ്ങൾക്കായി, എയർ ബെഡും, വാക്കറും, വീൽചെയറും റസിഡൻസിൽ ഒരുക്കിയിട്ടുണ്ട്. ഇനിയും ഒട്ടേറെ ഇത് പോലുള്ള ഉപകരണങ്ങൾ രോഗികൾക്കായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടു ഈ സംരംഭം താനൂർ DYSP പ്രമോദ് സാറിനൊ രുക്കിയ […]
Read more

നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജം

പാലക്കാട്: നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏഴ് റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ എലവഞ്ചേരി, അയിലൂര്‍, വണ്ടാഴി, മേലാര്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജനറല്‍ വിഭാഗത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ച് കരിങ്കുളം ഡ്രൈനേജ് റോഡ്, ആലടി മണ്ണാത്തികുളമ്പ് കോണ്‍ക്രീറ്റ് റോഡ്, കൊടുവാള്‍പാറ പോക്കാമട റോഡ് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കൂടാതെ, എസ്.സി.പി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മാന്തായം എസ്.സി നഗര്‍ സമഗ്ര […]
Read more

ഇടതു ഭരണത്തിൽ എഴുത്തുകാർ നിശബ്ദരാക്കപ്പെടുന്നു: രമേശ് ചെന്നിത്തല

കോട്ടയം: സാംസ്കാരിക അപചയം സംഭവിച്ച പിണറായി ഭരണത്തിനെതിരെ ശബ്ദിക്കാൻ സാഹിത്യകാരന്മാർ മടി കാണിക്കുന്ന കാലഘട്ടത്തിൽ കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ.പി.സി.സി. സംസ്കാര സാഹിതി സംഘടിപ്പിച്ച ‘ഉത്സവ് 2026’ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുർഭരണത്തിൽ സഹികെട്ട് ബംഗാളിലെ സിപിഎം ഭരണത്തെ അനുസ്മരിച്ച് സച്ചിദാനന്ദൻ നടത്തിയ പ്രതികരണം സ്വാഭാവികമാണ്. എന്നാൽ അതിനെതിരെ സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലത്തിന് ദിശാബോധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix