Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പാലാ റിംഗ് റോഡ് രണ്ടാം ഘട്ടം; സ്ഥലമേറ്റെടുപ്പിന് 5 കോടി രൂപ അനുവദിച്ചു

കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലാ റിംഗ് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിന് വേഗതയേറുന്നു. പദ്ധതിയുടെ രണ്ടാം റീച്ചിനാവശ്യമായ സ്ഥലമേറ്റെടുപ്പിനായി കിഫ്ബി വഴി ആദ്യഗഡുവായി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കിഫ്ബി ഗവേണിങ് ബോഡി യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകി തുക അനുവദിക്കാൻ തീരുമാനമായത്. പാലാ–പൊൻകുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തുനിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴി പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന രീതിയിലാണ് […]
Read more

വെച്ചൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

കോട്ടയം: കൈപ്പുഴമുട്ടിന് പടിഞ്ഞാറ് വശത്തുണ്ടായ ദാരുണമായ ഓട്ടോറിക്ഷ അപകടത്തിൽ വെച്ചൂർ കാമിശ്ശേരി സ്വദേശി കെ.പി ജോസഫ് (പാച്ചി ജോസഫ്) മരണപ്പെട്ടു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ജിജോ കാരാപ്പള്ളിയെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. […]
Read more

ചാലക്കുടി മാർക്കറ്റ് അമ്പ് കൊടികയറി

തൃശ്ശൂർ: ചാലക്കുടി സെൻമേരിസ് ഫൊറാന പള്ളിയിലെ അമ്പു തിരുനാളിന്റെ ഭാഗമായി നടത്തുന്ന മാർക്കറ്റിലെ അമ്പ് തിരുനാളിന് ചാലക്കുടി ഫോറോനാ പള്ളി വികാരി ഫാദർ വർഗീസ് പാത്താടൻ കൊടിയേറ്റം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൻ, ആലിസ്ഷിബു, കൗൺസിലർ അൽഫോൻസാ ചാക്കോ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടൻ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തരിക്കൽ മാർക്കറ്റ് അമ്പ് കൺവീനർ ആൻറണി.പി വി, ജോമോൻ കെ.വി. വിമൽ, മമ്മദ്, തോമാസ് അയിഞ്ഞാടൻ, ബെന്നി കല്ലേലി, മധുസൂദനൻ, ലാലു, തുടങ്ങിയവർ നേതൃത്വം […]
Read more

പ്രായ പൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തൃശ്ശൂർ: ശാന്തിക്കാരനായി ജോലി ചെയ്യുന്ന പേ ബസാറിലെ അയ്യപ്പൻ പാലത്തിനടുത്തുള്ള ക്ഷേത്രത്തിന്റെ സൈഡ് റൂമിലേക്ക് അതിജീവിതയെ  കൊണ്ട് പോയി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന് മേനോൻ ബസാർ സ്വദേശി കൊണ്ടിയാറ വീട്ടിൽ ഷാജി 50 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും ഏകദേശം  ഒന്നര വർഷത്തിലധികമായി സംഭവം നടന്നിട്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബികെ, എസ് ഐ ചെറിയാൻ ജി എ എസ് ഐ അസ്മാബി എന്നിവരാണ് പ്രതിയെ […]
Read more

കെപിസിസി സംസ്‌കാര സാഹിതി ‘ഉത്സവ് 2026’ കോട്ടയത്ത്‌

കോട്ടയം: കെപിസിസി സംസ്‌കാര സാഹിതി ‘ഉത്സവ്-2026’ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഉദ്ഘാടനം നിർവഹിച്ചു. ഇടതുഭരണത്തില്‍ എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്നെന്ന്  അദ്ദേഹം പറഞ്ഞു.  പിണറായി ഭരണത്തിനെതിരേ ശബ്ദിക്കാന്‍ സാഹിത്യകാരന്മാര്‍ മടികാണിക്കുന്ന കാലത്ത് കവി സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരസാഹിതി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് ചിത്രകലാ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ യു.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാര […]
Read more

അമേരിക്കൻ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്‌സ് മാന്നാനത്ത്

കോട്ടയം: അമേരിക്കൻ ബാസ്കറ്റ്ബോൾ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്‌സ് നയിച്ച പരിശീലന ക്യാമ്പിൽ പങ്കെടുത്ത ആവേശത്തിൽ മാന്നാനം സെന്‍റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിലെ വിദ്യാർഥികൾ. അക്കാദമിയിൽ നടക്കുന്ന എലൈറ്റ് ബാസ്‌കറ്റ്‌ബോൾ അക്കാദമി ക്യാമ്പിലാണ് വിദ്യാർഥികൾക്ക് ഈ അവസരം ലഭിച്ചത്. 2036 സമ്മർ ഒളിമ്പിക് ഗെയിംസിനായുള്ള രാജ്യത്തിന്‍റെ തയാറെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ഗ്രാസ്‌റൂട്ട്സ് ടു ഗ്രേറ്റ്‌നെസ് ടാലന്‍റ് ഐഡന്‍റിഫിക്കേഷൻ ആൻഡ് അത്‌ലറ്റ് ഡെവലപ്‌മെന്‍റ് എന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം […]
Read more

വിനോദസഞ്ചാര കേന്ദ്രമായി മാറിയ മലരിക്കലില്‍ ടൂറിസം മേളയ്ക്കു തുടക്കം

കോട്ടയം: ആമ്പല്‍ പൂക്കളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയ മലരിക്കലില്‍ ടൂറിസം മേളയ്ക്കു തുടക്കമായി. മേളയ്ക്കു തുടക്കംകുറിച്ച് ഇന്നലെ വൈകുന്നേരം ആറിനു തിരനോട്ടം സംഘടിപ്പിച്ചു. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജയാ സജിമോന്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തിയെണ്ണൂറ് ഏക്കര്‍ വിസ്തൃതിയുള്ള നെല്‍പ്പാടത്ത് ഒരുക്കിയിരിക്കുന്ന വൈദ്യുതി ദീപാലങ്കാരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. പ്രാദേശിക വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭക്ഷ്യമേളയും തദ്ദേശീയരുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കല്‍ ടൂറിസം സൊസൈറ്റി, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, തിരുവാര്‍പ്പ്, […]
Read more

സെന്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുല രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ രജതജൂബിലി സ്‌മരണാർത്ഥം ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ 1989-ൽ ചാലക്കുടിയിൽ ആരംഭിച്ച സെൻ്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിൽ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പ് വരുത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡ് ആണ്. ആശുപത്രികളെ വിശദമായി പരിശോധിച്ച് നല്‌കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഎബിഎച്ച് ബോർഡ് യോഗം ചേർന്നാണ് ഈ അംഗീകാരം നല്കുന്നത്. ആശുപത്രി ട്രസ്റ്റിൻ്റെ കീഴിൽ നേഴ്‌സിങ്ങ് കോളേജ്, ഫാർമസി കോളേജ്, നേഴ്സ‌ിങ്ങ് സ്‌കൂൾ, അലൈഡ് ഹെൽത്ത് സയൻസസ് […]
Read more

അയിനൂർ എട്ടാം വാർഡ് ഗ്രാമസഭ; ജനപങ്കാളിത്തത്തോടെ സജീവ ചർച്ചകൾ

തൃശ്ശൂർ: അയിനൂർ എട്ടാം വാർഡിൽ കാട്ടകാമ്പാൽ പഞ്ചായത്ത് ഗ്രാമസഭ സജീവമായ ജനപങ്കാളിത്തത്തോടെ നടന്നു. വാർഡ് മെമ്പർ മോനിഷ രജീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. വാർഡിൽ ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വരാനിരിക്കുന്ന പദ്ധതികളും ഗ്രാമസഭയിൽ വിശദമായി അവതരിപ്പിച്ചു. പൊതുജനങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവ്വം കേട്ട യോഗം, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി ശ്രദ്ധേയമായി. ഗ്രാമസഭയിൽ സംസാരിച്ച പ്രസിഡന്റ് കെ. ജയശങ്കർ, പഞ്ചായത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളും […]
Read more

യുഡിഎഫ് പുതുയുഗ യാത്രക്ക് കൊണ്ടോട്ടിയിൽ ഉജ്ജ്വല സ്വീകരണം

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതു യുഗ യാത്രക്ക് കൊണ്ടോട്ടിയിൽ ഉജ്ജലമായ സ്വീകരണം. ഈ മാസം ആറിന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീജില്ലകൾ സ്വീകരണം കഴിഞ്ഞ് ഇന്ന് രാവിലെ 9 മണിക്ക് മലപ്പുറം കോഴിക്കോട് അതിർത്തിയായ ഐക്കരപ്പടിയിൽ നിന്ന് ആരംഭിച്ച മഹാറാലി കൊണ്ടോട്ടിയിൽ സ്വീകരണം നൽകി. വരാനിരിക്കുന്ന കാലം വിസ്മയിപ്പിക്കുന്നതും ഇനി യുഡിഎഫിന്റെ കാലമായിരിക്കുമെന്ന് വ ഡി സതീശൻ കൊണ്ടോട്ടിയിൽ പറഞ്ഞു.യുഡിഎഫ് നേതാക്കളെ കുഞ്ഞാലിക്കുട്ടി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix